ഗുവാഹത്തി: നിയമസഭയില്‍ ജുമുഅ നമസ്‌കാരത്തിന് വേണ്ടി വെള്ളിയാഴ്ചകളില്‍ ഇടവേള അനുവദിക്കുന്ന പതിവ് നിര്‍ത്തി അസം സര്‍ക്കാര്‍. ബ്രിട്ടീഷ്‌കാലം മുതലുള്ള നിയമത്തിലാണ് അസം സര്‍ക്കാര്‍ മാറ്റം വരുത്തിയിരിക്കുന്നത്. ഇനി മുതല്‍ ജുമുഅ നമസ്‌കാരത്തിനായി മുസ്‌ലിം എം.എല്‍.എമാര്‍ക്ക് പ്രത്യേക ഇടവേളയുണ്ടാവില്ലെന്ന് അസം സര്‍ക്കാര്‍ അറിയിച്ചു.
ബ്രിട്ടീഷ് കാലം മുതല്‍ മുസ്‌ലിം എം.എല്‍.എമാര്‍ക്ക് ജുമുഅ നമസ്‌കാരത്തിനായി പ്രത്യേക ഇടവേള അനുവദിക്കാറുണ്ട്. 12 മണി മുതല്‍ രണ്ട് മണി വരെയാണ് ഇടവേള. ഈ നിയമം മാറ്റുകയാണ്. ഇനി മുതല്‍ പ്രത്യേക ഇടവേള ഉണ്ടാവില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു.ലോക്സഭയിലോ രാജ്യസഭയിലോ മറ്റ് നിയമസഭകളിലോ ഇത്തരത്തില്‍ ജുമുഅ നമസ്‌കാരത്തിനായി ഇടവേള അനുവദിക്കാറില്ല. അതുകൊണ്ടാണ് ബ്രിട്ടീഷ് കാലം മുതലുള്ള നിയമം മാറ്റാന്‍ സ്പീക്കര്‍ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു
