നിയമസഭയില്‍ കെ.ടി ജലീല്‍ എംഎല്‍എയും പി.കെ ബഷീറും തമ്മില്‍ വാക്പോര്‌

തിരുവനന്തപുരം: നിയമസഭയില്‍ കെ.ടി ജലീല്‍ എംഎല്‍എയും പി.കെ ബഷീറും തമ്മില്‍ വാക്പോര്. ‘ഇവനാരാ ഈ …’ എന്ന് ചോദിച്ചാണ് പി.കെ. ബഷീര്‍ കെ.ടി. ജലീലിനെതിരെ തിരിഞ്ഞത്. നിയമസഭയില്‍ മലപ്പുറം ജില്ലയുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളെ തുടര്‍ന്നുണ്ടായ വിവാദങ്ങളില്‍ അടിയന്തര പ്രമേയ ചര്‍ച്ചക്കിടെയായിരുന്നു സംഭവം.

”ഞാന്‍ സി.എച്ച് മുഹമ്മദ് കോയയുടെ എല്ലാ ലേഖനങ്ങളും പ്രസംഗങ്ങളും വായിച്ചിട്ടുണ്ട്. പി.കെ ബഷീര്‍ വായിച്ചിട്ടേ ഉണ്ടാവില്ല ഒന്നും…” എന്ന ജലീലിന്റെ പരാമര്‍ശമാണ് പി.കെ ബഷീറിനെ പ്രകോപിപ്പിച്ചത്.

”പി.കെ ബഷീര്‍ വായിച്ചോ, പി.കെ ബഷീര്‍ വായിച്ചില്ലേ എന്ന് പറയാന്‍ ഇവനാരാ…” എന്നായിരുന്നു ക്ഷുഭിതനായ ബഷീറിന്റെ പ്രതികരണം. പ്രതിപക്ഷം ഒറ്റക്കെട്ടായി പ്രതിഷേധവുമായി എഴുന്നേറ്റതോടെ വ്യക്തിപരമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന് സ്പീക്കര്‍ ജലീലിനോട് നിര്‍ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *