തിരുവനന്തപുരം: നിയമസഭയില്‍ സ്പീക്കറും പ്രതിപക്ഷവും തമ്മില്‍ വാക്പോര്. പ്രതിപക്ഷ നേതാവ് ആരാണെന്ന സ്പീക്കറുടെ ചോദ്യത്തിന് പിന്നാലെയാണ് പ്രതിപക്ഷം പ്രതിഷേധവുമായെത്തിയത്. ഒന്നിലധികം പ്രതിപക്ഷനേതാവ് ഉണ്ടോ എന്ന സ്പീക്കറുടെ ചോദ്യവും പ്രതിഷേധത്തിനിടയാക്കി. കുറ്റബോധം കൊണ്ടാണ് ആരാണ് പ്രതിപക്ഷ നേതാവ് എന്ന് സ്പീക്കര്‍ ചോദിച്ചതെന്ന് പ്രതിപക്ഷ നേതാവ് മറപുടി നല്കി. സ്പീക്കര്‍ക്ക് പക്വതയില്ലെന്നും സതീശന് കുറ്റപ്പെടുത്തി.
സ്പീക്കര്‍ ഒരിക്കലും ചോദിക്കാന്‍ പാടില്ലാത്ത ചോദ്യമാണിതെന്നും സ്പീക്കര്‍ പദവിക്ക് അപമാനകരമായ ചോദ്യങ്ങളാണിതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സര്‍ക്കാറിന്റെ എല്ലാ വൃത്തികേടുകള്‍ക്കും സ്പീക്കര്‍ കൂട്ടുനില്‍ക്കുകയാണെന്നും വി.ഡി സതീശന് ആരോപിച്ചു.
