കണ്ണൂര്‍: ഹിന്ദു ഐക്യവേദി കണ്ണൂര്‍ ജില്ലാ കണ്‍വീനറായിരുന്ന അശ്വിനി കുമാറിനെ ബസില്‍ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മൂന്നാം പ്രതി എം വി മര്‍ഷൂഖ് മാത്രം കുറ്റക്കാരനെന്ന് കോടതി. 14 എന്‍ഡിഎഫ് പ്രതികളില്‍ 13 പേരെയും തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി വെറുതെ വിട്ടു. ജസ്റ്റിസ് ഫിലിപ്പ് തോമസിന്റേതാണ് വിധി.എം.വി മര്ഷൂഖിന്റെ ശിക്ഷ നവംബര്‍ 14-ന് കോടതി പ്രസ്താവിക്കും.
2005 മാര്‍ച്ച് പത്തിന് രാവിലെ പത്തേ കാലോടെയായിരുന്നു കൊലപാതകം. കണ്ണൂരില്‍ നിന്ന് ബസില്‍ യാത്ര ചെയ്യുന്നതിനിടെ ഇരിട്ടി പയഞ്ചേരി മുക്കില്‍ വച്ചാണ് അശ്വിനി കുമാറിനെ ആക്രമിച്ചത്. അഞ്ച് പ്രതികള്‍ ഇതേ ബസില്‍ യാത്ര ചെയ്തിരുന്നു. യാത്രക്കാരെ ആയുധങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തിയ സംഘം അശ്വിനി കുമാറിനെ വാളുകൊണ്ട് വെട്ടുകയായിരുന്നു.

