തിരുവനന്തപുരം: തിരുവനന്തപുരം കഠിനംകുളം ആതിര കൊലപാതകത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞു. ചെല്ലാനം സ്വദേശി ജോണ്‍സണാണ് കൊലപാതകം നടത്തിയത് . ആതിരയുടെ ഇന്‍സ്റ്റഗ്രാം സുഹൃത്തായിരുന്നു ജോണ്‍സണ്‍ .
കൊല്ലം ദളവാപുരം സ്വദേശിയായ ജോണ്‍സനെ കണ്ടെത്താനായി ലുക്ക് ഔട്ട് നോട്ടീസും പോലീസ് പുറപ്പെടുവിപ്പിച്ചു. പ്രതിയെന്ന് പോലീസ് സംശയിക്കുന്ന ജോണ്‍സണ്‍ കൃത്യം നടത്തിയ ശേഷം ട്രെയിന്‍ മാര്‍ഗം നാടുവിട്ടുവെന്നാണ് പോലീസിന്റെ നിഗമനം. നാല് അന്വേഷണ സംഘങ്ങളാണ് ജോണ്‍സനെ പിടികൂടാനായി പോലീസ് വിന്യസിച്ചിരിക്കുന്നത്.
ഒരു വര്‍ഷക്കാലമായി യുവതിയുമായി അടുപ്പത്തിലായിരുന്നു ജോണ്‍സണ്‍. പരസ്പരം റീലുകള്‍ അയച്ചാണ് ഇരുവരും സൗഹൃദത്തിലാകുന്നത്. ഭര്‍ത്താവിനെയും മകനെയും ഉപേക്ഷിച്ച് തന്റെ കൂടെ വരണമെന്ന് ജോണ്‍സന്‍ ആവശ്യപ്പെട്ടെങ്കിലും ആതിര വിസമ്മതിച്ചു. ഇതോടെയാണ് ജോണ്‍സന്‍ കൊലപാതകം ആസൂത്രണം ചെയ്തുതുടങ്ങിയതെന്നാണ് പോലീസ് നിഗമനം.
