തൃശ്ശൂര്‍: തൃശ്ശൂരില്‍ എ.ടി.എം കവര്‍ച്ച നടത്തിയ സംഘം തമിഴ്‌നാട്ടില്‍ പിടിയില്‍. നാമക്കല്‍ ജില്ലയിലെ പച്ചംപാളയത്തുവെച്ചാണ് ആറംഗ സംഘം പോലീസിന്റെ വലയിലായത്.
ഹരിയാന സ്വദേശികളാണ് പ്രതികള്‍. പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ പ്രതികളിലൊരാള്‍ കൊല്ലപ്പെട്ടു. കണ്ടെയ്‌നര്‍ ലോറിയില്‍ സഞ്ചരിക്കുന്നതിനെ തമിഴ്‌നാട് പോലീസ് പിടികൂടുകയായിരുന്നു..
നാമക്കല്ലില്‍ വെച്ച് സംഘം സഞ്ചരിച്ച വാഹനം മറ്റൊരു ബൈക്കില്‍ ഇടിച്ചിരുന്നു. ഇതേച്ചൊല്ലി നാട്ടുകാരുമായി തര്‍ക്കമുണ്ടാവുകയും വണ്ടി തടഞ്ഞുവെക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് പ്രതികളിലൊരാള്‍ പൊലീസിന് നേരെ കത്തി വീശുന്നതും ഉദ്യോഗസ്ഥനെ കുത്തിപ്പരിക്കേല്‍പ്പിക്കുന്നതും. പിന്നാലെ പൊലീസ് വെടിയുതിര്‍ക്കുകയായിരുന്നു.
വെള്ളിയാഴ്ച പുലര്‍ച്ചെ നടന്ന കവര്‍ച്ചയില്‍, മൂന്ന് എ.ടി.എമ്മുകളില്‍നിന്ന് 65 ലക്ഷം രൂപയോളമാണ് നഷ്ടമായത്. ഷൊര്‍ണൂര്‍ റോഡ്, മാപ്രാണം, കോലഴി എന്നിവിടങ്ങളിലെ എ.ടി.എമ്മുകളില്‍ നിന്നാണ് പണം മോഷ്ടിച്ചത്.
