കോഴിക്കോട് പോലീസുകാര്‍ക്ക് നേരെ യുവാക്കളുടെ ആക്രമണം

കോഴിക്കോട്: നടക്കാവില്‍ പോലീസിന് നേരെ ആക്രമണം. നൈറ്റ് പെട്രോളിങ്ങിനിടെ പരിശോധന നടത്തവേ കാറിലെത്തിയ രണ്ട് യുവാക്കള്‍ പോലീസിനെ ആക്രമിക്കുകയായിരുന്നു. നടക്കാവ് പോലീസ് സ്റ്റേഷനിലെ എഎസ്‌ഐ സിജിത്ത്, സിപിഒമാരായ നവീന്‍, രതീഷ് എന്നിവര്‍ക്ക് പരിക്കേറ്റു.

വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. അരയിടത്തുപാലം ബീവറേജിന് സമീപത്ത് വെച്ച് സംശയം തോന്നിയ കാര്‍ പോലീസ് പരിശോധിക്കുകയായിരുന്നു. ഇതിനിടയില്‍ യുവാക്കള്‍ പോലീസിനെ ആക്രമിച്ചു. യുവാക്കള്‍ സ്ഥലത്ത് നിന്നും ഓടിരക്ഷപ്പെടുകയും ചെയ്തു. അക്രമികള്‍ സഞ്ചരിച്ച കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.ആക്രമികള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *