പൊതുപരിപാടികളില്‍ നിന്ന് ഒഴിവാക്കുന്നു; സ്പീക്കര്‍ക്ക് പരാതി നല്‍കി ചാണ്ടി ഉമ്മന്‍

തിരുവനന്തപുരം: മണ്ഡലത്തിലെ സര്‍ക്കാര്‍ പരിപാടികളില്‍ നിന്നും ഒഴിവാക്കുന്നതായി പുതുപള്ളി എം.എല്‍.എ ചാണ്ടി ഉമ്മന്‍ എംഎല്‍എ.ഇതു സംബന്ധിച്ച് സ്പീക്കര്‍ക്ക് അവകാശലംഘന പരാതി നല്‍കി ചാണ്ടി ഉമ്മന്‍.നിയമസഭാംഗമെന്ന നിലയില്‍ കടുത്ത അവഹേളനം നേരിടുന്നുവെന്ന് പരാതി പറയുന്നു.

ഉപജില്ലാ കലോത്സവത്തിന്റെ ഭാഗമായി നിയോജകമണ്ഡലത്തിലെ മണര്‍കാട് സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഉദ്ഘാടനച്ചടങ്ങിലേക്ക് ക്ഷണിക്കാത്തതും വേദിയില്‍ അവസരം തരാത്തതും നിയമസഭാംഗമെന്ന പദവിയോടു കാണിച്ച അവഹേളനമാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *