‘ജി സുധാകരന്റെ മനസ് പകുതി ബിജെപിക്കാരന്റേത്,’; ബി ഗോപാലകൃഷ്ണന്‍

തൃശ്ശൂര്‍: സുധാകരന്റെ മനസ്സ് പകുതി ബി.ജെ.പിക്കാരന്റേത് കൂടിയാണെന്ന് ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷന്‍ ബി. ഗോപാലകൃഷ്ണന്‍. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രാജ്യദ്രോഹികളുടെ കരാളഹസ്തത്തില്‍ ആണെന്ന ഞങ്ങളുടെ വാദം സുധാകരന്‍ അംഗീകരിക്കുന്നുണ്ടെന്നും സുധാകരന് ഒരിക്കലും കോണ്‍ഗ്രസിലേക്ക് പോകാന്‍ ആവില്ലെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി ആലപ്പുഴ ജില്ലാ പ്രസിഡന്റും താനും ചേര്‍ന്ന് ജി. സുധാകരനെ വീട്ടില്‍ പോയി കണ്ടിരുന്നുവെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.

വിശിഷ്ട വ്യക്തിത്വങ്ങളെ കണ്ട് ആദരിക്കണം എന്ന നരേന്ദ്രമോദിയുടെ ആഹ്വാനത്തിന്റെ ഭാഗമായാണ് അദ്ദേഹത്തിന്റെ വീട്ടില്‍ പോയത്. ‘ബിജെപിയുടെ പ്രത്യയശാസ്ത്ര ഗ്രന്ഥം ജി സുധാകരന് സമ്മാനിച്ചു. സത്യസന്ധനായ കമ്മ്യൂണിസ്റ്റും പൊതുപ്രവര്‍ത്തകനുമാണ് ജി സുധാകരന്‍. സിപിഎം രാജ്യദ്രോഹികളുമായി കൈകോര്‍ത്ത് ആദര്‍ശം കുഴിച്ചുമൂടുന്ന സമയമാണിത്. ആലപ്പുഴയില്‍ ഭീകരവാദ പ്രസ്ഥാനത്തിന്റെ നേതാക്കള്‍ സിപിഎമ്മിനുള്ളില്‍ നുഴഞ്ഞുകയറി സിപിഎമ്മിനെ ഇല്ലാതാക്കി കൊണ്ടിരിക്കുകയാണ്. കൂടിക്കാഴ്ചയില്‍ ഇക്കാര്യങ്ങളൊക്കെ ചര്‍ച്ച ചെയ്തു. അദ്ദേഹം മൗനമായി കേട്ടു, ഗോപാലകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *