ഡല്‍ഹി: ഗുസ്തിതാരം ബജ്രംഗ് പൂനിയക്ക് നാലുവര്‍ഷം വിലക്ക്. ദേശീയ ഉത്തേജകവിരുദ്ധ ഏജന്‍സി (നാഡ) ആണ് വിലക്കേര്‍പ്പെടുത്തിയത്. ദേശീയ ടീമിലേക്കുള്ള സെലക്ഷന്‍ ട്രയലിനിടെ ഉത്തേജകമരുന്ന് പരിശോധനയ്ക്ക് സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു എന്നാരോപിച്ചാണ് ബജ്രംഗ് പുനിയയെ ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി (നാഡ)നാല് വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തത്.
ഏപ്രില്‍ 23ന് പുനിയയെ സസ്പെന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന് ലോക സംഘടനയായ യു.ഡബ്ല്യു.ഡബ്ല്യുവും സസ്‌പെന്‍ഡ് ചെയ്തു. അപ്പീലിനെ തുടര്‍ന്ന് മെയ് 31 ന് സസ്‌പെന്‍ഷന്‍ റദ്ദാക്കിയിരുന്നു. ഒടുവില്‍ വാദം കേട്ട ശേഷമാണ് നാല് വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്. ഏപ്രില്‍ 23 മുതലാണ് നടപടി പ്രാബല്യത്തില്‍ വന്നത്. സസ്‌പെഷന്‍ കാലയളവില്‍ ഗുസ്തിയില്‍ പങ്കെടുക്കാനോ വിദേശത്ത് കോച്ചിംഗ് അവസരങ്ങള്‍ തേടാനോ അനുവദിക്കില്ല.
ടോക്കിയോ ഒളിംപിക്‌സില്‍ ഇന്ത്യക്ക് വേണ്ടി വെങ്കല മെഡല്‍ നേടിയ താരം കൂടിയാണ് പുനിയ.
