കൊച്ചി: എറണാകുളത്ത് കോളേജില്‍ ജപ്തി നടപടി. എറണാകുളം പറവൂര്‍ മാഞ്ഞാലി എസ്എന്‍ജിഐ എസ് ടി കോളേജിലാണ് സ്വകാര്യ ബാങ്കിന്റെ ജപ്തി നടപടി. വായ്പയെടുത്ത നാലു കോടിയുടെ തിരിച്ചടവ് മുടങ്ങിയതോടെയാണ് ജപ്തി നടപടി സ്വീകരിക്കുന്നത്. പലിശയടക്കം 19 കോടിയോളം രൂപ കോളേജ് ഇനി അടയ്ക്കാനുണ്ട്.
വായ്പാ തിരിച്ചടവ് മുടങ്ങിയപ്പോഴാണ് കോടതി ഉത്തരവുമായി കൊട്ടക് മഹീന്ദ്ര ബാങ്ക് ഉദ്യോഗസ്ഥര്‍ രണ്ടാമതും ജപ്തി നടപടികള്‍ക്കായി എത്തിയത്. വന്‍ പൊലീസ് സന്നാഹവുമുണ്ടായിരുന്നു. പഠനം മുടങ്ങുമോയെന്ന ആധിയില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പ്രതിഷേധവുമായെത്തി. കോളേജ് കവാടം പൂട്ടി പ്രതിഷേധക്കാര്‍ പ്രതിരോധം തീര്‍ത്തു. പൊലീസ് കര്‍ശന നിലപാടെടുത്തതിന് പിന്നാലെ സംഘര്‍ഷം ഒഴിവാക്കാന്‍ പ്രതിഷേധക്കാര്‍ ഗേറ്റ് തുറന്നു.
രക്ഷിതാക്കള്‍ കോളേജില്‍ പ്രതിഷേധിക്കുന്നുണ്ട്.
