പട്‌ന: റെയില്‍വേ ട്രാക്കിലിരുന്ന് പബ്ജി കളിച്ച മൂന്ന് കുട്ടികള്‍ ട്രെയിനിടിച്ച് മരിച്ചു. ബിഹാറിലെ വെസ്റ്റ് ചമ്പാരന്‍ ജില്ലയിലാണ് മൊബൈല്‍ ഗെയിം കളിക്കുന്നതിനിടെ മൂന്ന് കുട്ടികള്‍ക്ക് ദാരുണാന്ത്യമുണ്ടായത്. ഫുക്റാന്‍ അലം, മനീഷ് തോള, സമീര്‍ അലം എന്നിവരാണ് മരിച്ചത്.
മൂന്ന് കുട്ടികളും ഇയര്‍ഫോണ്‍ ഉപയോഗിച്ചിരുന്നു. ഇത് മൂലം ട്രെയിന്‍ വരുന്നത് ഇവര്‍ അറിഞ്ഞിരുന്നില്ലെന്നാണ് നിഗമനം. ഇതാണ് അപകടത്തിനും വലിയ ദുരന്തത്തിനും കാരണമായത്. അപകടത്തെ സംബന്ധിച്ച് റെയില്‍വേ അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇത് പൂര്‍ത്തിയായതിന് ശേഷമായിരിക്കും ഇക്കാര്യത്തില്‍ റെയില്‍വേയുടെ പ്രതികരണം പുറത്ത് വരിക.

