തൃപ്പൂണിത്തുറ മാത്തൂര്‍ പാലത്തില്‍ ബൈക്ക് അപകം ; രണ്ട് മരണം

കൊച്ചി: തൃപ്പൂണിത്തുറ മാത്തൂര്‍ പാലത്തില്‍ ബൈക്ക് അപകം. സംഭവത്തില്‍ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. വയനാട് സ്വദേശിനി നിവേദിത (21), കൊല്ലം സ്വദേശി സുബിന്‍ (19) എന്നിവരാണ് മരിച്ചത്.

തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. ഇരുവരും സഞ്ചരിച്ച ബൈക്ക് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയില്‍ ഇടിക്കുകയായിരുന്നു.

ഇരുവരുടെയും മൃതദേഹങ്ങള്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *