കോഴിക്കോട്: പാലക്കാട് എലുപ്പുള്ളിയില്‍ ബ്രൂവറി സ്ഥാപിക്കുന്നതില്‍ എതിര്‍പ്പുമായി സി.പി.ഐ. തങ്ങള്‍ വികസനത്തിന് എതിരല്ലെന്ന് പറഞ്ഞ സിപി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കുടിവെള്ളത്തെ മറന്ന് വികസനം വേണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
‘ഞങ്ങള്‍ വികസന വിരുദ്ധരല്ല. വികസനം വേണം. എന്നാല്‍ ഏത് വികസനവും കുടിവെള്ളത്തെ മറന്ന് കൊണ്ടാകാന്‍ പാടില്ല. കുടിവെള്ളം ഉറപ്പാക്കിയിട്ടെ വികസനം വരാവൂ. മനുഷ്യന്റെ അടിസ്ഥാന അവകാശമാണ് കുടിവെള്ളം,’ ബിനോയ് വിശ്വം പറഞ്ഞു
ഈ വിഷയത്തില്‍ ആരും മൗനം കാണിച്ചിട്ടില്ലെന്നും കൃത്യമായ നിലപാട് എക്‌സൈസ് മന്ത്രി എം.ബി. രാജേഷിനെ അറിയിച്ചിട്ടുണ്ടെന്നും ബിനോയ് വിശ്വം മാധ്യമങ്ങളോട് പറഞ്ഞു.
