ആര്‍.എസ്.എസ് നേതാക്കന്മാരെ കാണുന്ന ഒരു ഉദ്യോഗസ്ഥന്‍ എല്‍.ഡി.എഫ് ഭരിക്കുന്ന സര്‍ക്കാരില്‍ ഉണ്ടാകാന്‍ പാടില്ല;എ.ഡി.ജി.പിയെ മാറ്റിയേ തീരൂ;ബിനോയ് വിശ്വം

കോട്ടയം: എ.ഡി.ജി.പി.- ആര്‍.എസ്.എസ് കൂടിക്കാഴ്ചയില്‍ കടുത്ത നിലപാടുമായി സി.പി.ഐ. എ.ഡി.ജി.പി എം.ആര്‍.അജിത് കുമാറിനെ മാറ്റിയേ തീരൂവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. കേരളത്തിന്റെ ക്രമസമാധാന ചുമതയുള്ള എ.ഡി.ജി.പിക്ക് ഒരു കാരണവശാലും ആര്‍.എസ്.എസ് ബന്ധം പാടില്ലെന്നും ആര്‍.എസ്.എസ് നേതാക്കന്മാരെ കാണുന്ന ഒരു ഉദ്യോഗസ്ഥന്‍ എല്‍.ഡി.എഫ് ഭരിക്കുന്ന സര്‍ക്കാരില്‍ ഉണ്ടാകാന്‍ പാടില്ലെന്നും എ.ഡി.ജി.പിയെ മാറ്റണമെന്നത് സി.പി.ഐയുടെ ഉറച്ച തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു.
കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ബിനോയ് വിശ്വം.

എ.ഡി.ജി.പിയെ മാറ്റണമെന്നത് ബിനോയ് വിശ്വത്തിന്റെ നിലപാടാണെന്ന സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രതികരണത്തെ അദ്ദേഹം തള്ളുകയും ചെയ്തു. താന്‍ പറഞ്ഞത് സി.പി.ഐയുടെ നിലപാടാണെന്നും അതില്‍ മാറ്റമൊന്നും ഇല്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *