കുതിരക്കച്ചവട രാഷ്ട്രീയം കേരളത്തിലേക്ക് എത്തിയത് അങ്ങേയറ്റം അപമാനകരം; ബിനോയ് വിശ്വം

തിരുവനന്തപുരം: എല്‍.ഡി.എഫ്. എം.എല്‍.എമാര്‍ക്ക് കൈക്കൂലി 100 കോടി വാഗ്ദാനം നല്‍കി എന്‍.സി.പിലേക്ക് എത്തിക്കാന്‍ തോമസ് കെ. തോമസ് എം.എല്‍.എ. ശ്രമിച്ചെന്ന ആരോപണത്തില്‍ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.

കുതിരക്കച്ചവട രാഷ്ട്രീയം കേരളത്തിലേക്ക് എത്തിയത് അങ്ങേയറ്റം അപമാനകരമാണെന്നാണ് അദ്ദേഹം പറയുന്നത്.ജനപ്രതിനിധികള്‍ക്ക് വില പറഞ്ഞ് ലക്ഷങ്ങളും കോടികളും വെച്ചുനീട്ടി കാളച്ചന്തയിലെ കാളകളെ പോലെ എം.എല്‍.എമാരെ വാങ്ങുന്നത് ഇന്ത്യയുടെ പലഭാഗത്തുമുണ്ട്. എന്നും നാം ഉയര്‍ത്തിപ്പിടിച്ച ജനാധിപത്യ മൂല്യങ്ങള്‍ക്ക് നിരക്കുന്നതല്ല ഇത്. ഇതേക്കുറിച്ച് ഗൗരവകരമായ അന്വേഷണം നടക്കണം -അദ്ദേഹം ആവശ്യപ്പെട്ടു.

കോഴ ആരോപണത്തില്‍ എന്തെങ്കിലും വസ്തുതയുണ്ടെങ്കില്‍ അത്തരത്തിലുള്ള ഒരാള്‍ക്കും എല്‍.ഡി.എഫിന്റെ ഭാഗമായിരിക്കാന്‍ അര്‍ഹതയില്ല. എല്‍.ഡി.എഫ് നീതിപൂര്‍വ്വമായിട്ടുള്ള, ഡെമോക്രാറ്റിക്കായിട്ടുള്ള ഒരു രാഷ്ട്രിയത്തിന്റെ ഭാഗമാണ്. ആ എല്‍.ഡി.എഫില്‍ ഒരു എം.എല്‍.എയും വിലക്ക് വാങ്ങപ്പെടാനായി നില്‍ക്കാന്‍ പാടില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *