തൃശൂര്‍: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കായി കള്ളപ്പണം എത്തിച്ചതിന്റെ കണക്കുകള്‍ വ്യക്തമാക്കികൊണ്ടുള്ള ധര്‍മരാജന്റെ കൂടുതല്‍ മൊഴിവിവരങ്ങള്‍ പുറത്ത്.
കൂടുതല്‍ പണമെത്തിച്ചത് തൃശൂരിലാണെന്നാണ് മൊഴിയില്‍ പറയുന്നത്. പന്ത്രണ്ട് കോടി രൂപയാണ് തൃശൂര്‍ ജില്ലയില്‍ മാത്രം എത്തിച്ചത്.
തെരഞ്ഞെടുപ്പില്‍ പതിനൊന്നര കോടി രൂപ തിരുവനന്തപുരത്ത് വിതരണം ചെയ്തെന്നും ധര്‍മരാജന്‍ മൊഴി നല്‍കി. പാലക്കാട്ടേയ്ക്കുള്ള നാലരക്കോടി രൂപ സേലത്ത് വച്ച് കവര്‍ച്ച ചെയ്യപ്പെട്ടെന്നും മൊഴിയില്‍ പറയുന്നു.
മാര്‍ച്ച് 1, മാര്‍ച്ച് 26 തീയതികള്‍ക്കിടയിലാണ് തമിഴ്നാട്ടില്‍ നിന്നും കോടികള്‍ ബിജെപി കേരളത്തിലേക്ക് ഒഴുക്കിയത്
