ബോബി ചെമ്മണ്ണൂര്‍ ഇന്ന് വീണ്ടും ജാമ്യാപേക്ഷ നല്‍കും

കൊച്ചി: ലൈംഗികാധിക്ഷേപ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന വ്യവസായി ബോബി ചെമ്മണ്ണൂര്‍ ഇന്ന് ജാമ്യാപേക്ഷ നല്‍കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ സമര്‍പ്പിക്കുന്നത്.

റിമാന്‍ഡിലായ ബോബി ചെമ്മണ്ണൂരിനെ ഇന്നലെ രാത്രിയാണ് എറണാകുളം ജില്ലാ ജയിലിലേക്ക് എത്തിച്ചത്

അതേസമയം,ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ വേണ്ടി എറണാകുളം സെന്‍ട്രല്‍ പോലീസ് ഇന്ന് അപേക്ഷ നല്‍കും. ഭാരതീയ ന്യായ സംഹിത അനുസരിച്ച് വകുപ്പ് 75, ഉപവകുപ്പ് 1ലെ 1, 4 വകുപ്പുകള്‍ പ്രകാരം ബോബി ചെമ്മണ്ണൂര്‍ ലൈംഗിക താല്‍പര്യത്തോടെ സ്പര്‍ശിച്ചു എന്നും മോശം ഭാഷയില്‍ സംസാരിച്ചു എന്നുമാണ് പ്രോസിക്യൂഷന്‍ കേസ്

Leave a Reply

Your email address will not be published. Required fields are marked *