കോടതിയോട് ബഹുമാനം മാത്രമാണുള്ളത്, ഒരാളെയും വിഷമിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല :മാപ്പ് ചോദിച്ച് ബോബി ചെമ്മണ്ണൂര്‍

തൃശൂര്‍:ജാമ്യം ലഭിച്ചിട്ടും ജയിലില്‍ നിന്നിറങ്ങാന്‍ വൈകിയ വിഷയത്തില്‍ കോടതിയോട് മാപ്പ് ചോദിച്ച് ബോബി ചെമ്മണ്ണൂര്‍. സാങ്കേതിക പ്രശ്‌നം മൂലമാണ് ഇന്നലെ ജയിലില്‍ നിന്ന് ഇറങ്ങാന്‍ കഴിയാതിരുന്നതെന്ന് ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു. ഇന്ന് രാവിലെയാണ് റിലീസ് ഓഡര്‍ എത്തിയത്. ഇന്നലെ എത്തുമെന്ന് പറഞ്ഞെങ്കിലും ആരും എത്തിയിരുന്നില്ല. പിന്നീടാണ് സാങ്കേതിക പ്രശ്‌നമാണെന്ന് അറിഞ്ഞതെന്നും ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു.

മറ്റു തടവുകാരുടെ പ്രശ്‌നങ്ങള്‍ ഉള്ളത് കൊണ്ടല്ല ജയിലില്‍ നിന്ന് ഇറങ്ങാതിരുന്നത്. ഒരുപാട് പേര്‍ ചെറിയ കേസുകളില്‍ അകപ്പെട്ടവരുണ്ട്. നിവരവധി പേര്‍ സഹായം ചോദിച്ചു. ബോച്ചെ ഫാന്‍സ് സഹായം ചെയ്തു വരുന്നുണ്ട്. അതിന് വേണ്ടി ഒരു കോടി രൂപ മാറ്റിവെച്ചിട്ടുണ്ട്. പക്ഷേ ഇതിനായി ജയിലില്‍ നിന്ന് പുറത്തിറങ്ങാതെ ഇരുന്നിട്ടില്ലെന്നും ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു. കോടതിയെ ധിക്കരിച്ചിട്ടില്ല. കോടതിയോട് ബഹുമാനം മാത്രമാണുള്ളത്. ഒരാളെയും വിഷമിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. ഏതെങ്കിലും തരത്തില്‍ വേദനിച്ചിട്ടുണ്ടെങ്കില്‍ മാപ്പു ചോദിക്കുകയാണെന്നും ഭാവിയില്‍ സംസാരിക്കുമ്പോള്‍ ശ്രദ്ധിക്കുമെന്നും ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു.

ഇനി ദയാര്‍ത്ഥ പ്രയോഗങ്ങള്‍ ഉണ്ടാവില്ല. നിരുപാധികം മാപ്പുപറയുന്നു. ഈ പ്രശ്‌നങ്ങള്‍ ബിസിനസിനെ ബാധിച്ചിട്ടില്ല. ഒരാളെ വേദനിപ്പിക്കാന്‍ മനപ്പൂര്‍വ്വം ഒന്നും പറഞ്ഞിട്ടില്ല. ഹണി റോസിനെ ഇനിയും ഉദ്ഘാടനത്തിന് വിളിക്കും. സെലിബ്രിറ്റിയെ വിളിച്ചതിലൂടെയുള്ള പബ്ലിസിറ്റി ആയിരുന്നു ലക്ഷ്യം. മറ്റൊന്നും ഉദ്ദേശിച്ചിട്ടില്ലെന്നും ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *