മംഗളൂരു: പ്രമുഖ വ്യവസായി മുംതാസ് അലിയുടെ മരണത്തില്‍ മംഗളൂരു സിറ്റി പോലീസ് രണ്ടുപേരെ അറസ്റ്റുചെയ്തു. കൃഷ്ണപുര സൂറത്ത്കല്‍ സ്വദേശികളായ റഹ്‌മത്ത് എന്ന സ്ത്രീയും അവരുടെ ഭര്‍ത്താവ് ഷുഹൈബുമാണ് അറസ്റ്റിലായത്. കേസുമായി ബന്ധപ്പെട്ട് ആറുപേര്‍ക്കെതിരെയാണ് കവൂര്‍ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
മുംതാസ് അലിയുടെ മരണത്തിന് പിന്നില്‍ ഒരു യുവതിയടക്കമുള്ള സംഘം നടത്തിയ ബ്ലാക്ക് മെയിലിങ്ങാണെന്നാണ് ആദ്യമേ കണ്ടെത്തിയത്. സ്വകാര്യ ദൃശ്യങ്ങള്‍ ഉപയോഗിച്ച് മുംതാസ് അലിയെ ബ്ലാക്ക് മെയില്‍ ചെയ്തതായുള്ള പരാതിയും ലഭിച്ചിരുന്നു. റഹ്‌മത്തിന്റെയും ഷുഹൈബിന്റെ ഭീഷണി മൂലമാണ് മുംതാസ് അലി ആത്മഹത്യ ചെയ്തത് എന്നാണ് പോലീസിന്റെ നിഗമനം.
ഒക്ടോബര്‍ ഏഴിനാണ് മുംതാസ് അലിയുടെ മൃതദേഹം കുളൂര്‍ പാലത്തിന് സമീപം പുഴയില്‍ നിന്ന് കണ്ടെടുത്തത്.

