കോട്ടയത്ത് കാര്‍ പുഴയിലേക്ക് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു

കോട്ടയം: കാര്‍ പുഴയിലേക്ക് മറിഞ്ഞ് രണ്ട് മരണം. കൈപ്പുഴമുട്ടില്‍ പുഴയിലേക്ക് മറിഞ്ഞ കാര്‍ തിരച്ചിലിനൊടുവിലാണ് കണ്ടെത്തിയത്. കാറിനുള്ളില്‍ ചെളി നിറഞ്ഞ നിലയിലായിരുന്നു. കാറിന്റെ ചില്ല് പൊട്ടിച്ച് നടത്തിയ പരിശോധനയില്‍ രണ്ട് പേരെ കണ്ടെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇവരുടെ ജീവന്‍ രക്ഷിക്കാനായില്ല. മരിച്ചവരില്‍ ഒരാള്‍ മലയാളിയാണ്. കൊല്ലം ഓടനാവട്ടം സ്വദേശി തോമസ് ജോര്‍ജ് ആണ് മരിച്ചത്.

ഇന്നലെ രാത്രി 8.45ഓടെയായിരുന്നു അപകടമുണ്ടായത്. കുമരകം ഭാഗത്തുനിന്ന് വന്ന കാറാണ് പുഴയിലേക്ക് വീണത്. പാലത്തിലേക്ക് കയറുന്നതിന് പകരം വെള്ളത്തിലേക്ക് വീഴുകയായിരുന്നു. നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് തിരച്ചില്‍ നടത്തിയത്.എറണാകുളത്ത് നിന്ന് വാടകയ്ക്ക് എടുത്തതാണ് കാര്‍.

Leave a Reply

Your email address will not be published. Required fields are marked *