ഡല്‍ഹി: മാധ്യമപ്രവര്‍ത്തക റാണ അയ്യൂബിനെതിരെ കേസെടുക്കാന്‍ ഡല്‍ഹി കോടതിയുടെ ഉത്തരവ്. സമൂഹമാധ്യമത്തില്‍ ഹിന്ദു വിരുദ്ധ വികാരം പ്രചരിപ്പിച്ചുവെന്നാരോപിച്ച് നല്‍കിയ പരാതിയിലാണ് ഉത്തരവ്. അഭിഭാഷകയായ അമിത സച്‌ദേവ് ആണ് പരാതി നല്‍കിയത്.
എക്‌സ് പോസ്റ്റിലൂടെ ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്നും ഇന്ത്യാവിരുദ്ധ പ്രചാരണം നടത്തിയെന്നും റാണക്കെതിരെ അഭിഭാഷക നല്‍കിയ പരാതിയില്‍ ആരോപിക്കുന്നു.
ഇരുവിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ധയുണ്ടാക്കുന്ന പ്രവൃത്തിയിലേര്‍പ്പെടല്‍, മതവികാരം വ്രണപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഹിമാന്‍ഷു രമണ്‍ സിങ് കേസെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയത്.