കൊച്ചി: തനിക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയെന്ന നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്റെ പരാതിയില്‍ യൂട്യൂബ് ചാനലുകള്‍ക്കെതിരെ കേസ്.എറണാകുളം സൈബര്‍ പൊലീസാണ് കേസെടുത്തത്. ബാലചന്ദ്ര മേനോനെതിരായ നടിയുടെ ലൈംഗിക ആരോപണം സംപ്രേഷണംം ചെയ്ത ചാനലുകള്‍ക്കെതിരെയാണ് കേസ്. ഐടി ആക്ട് പ്രകാരമാണ് കേസെടുത്തത്.
പരാമര്‍ശങ്ങള്‍ അപകീര്‍ത്തികരവും തന്നെ ഭീഷണിപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടുള്ളതുമാണെന്ന് ബാലചന്ദ്ര മേനോന്റെ പരാതിയില്‍ ആരോപിക്കുന്നു. നടിയുമായി ബന്ധപ്പെട്ട ചിലര്‍ ഫോണ്‍ വിളിച്ച് തന്നെ ഭീഷണിപ്പെടുത്തിയതായും അദ്ദേഹത്തിന്റെ പരാതിയില്‍ പറഞ്ഞിരുന്നു. നടിക്കെതിരെയും ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്.
