നടന്മാര്‍ക്കെതിരെയുള്ള ആരോപണം: ഏഴുപേര്‍ക്കെതിരെ നടി മിനു മുനീര്‍ പരാതി നല്‍കി

കൊച്ചി: മുകേഷ്, ജയസൂര്യ, മണിയന്‍പിള്ള രാജു, ഇടവേള ബാബു എന്നീ നടന്‍മാര്‍ ഉള്‍പ്പെടെ ഏഴുപേര്‍ക്കെതിരേ നടി മിനു മുനീര്‍ പരാതി നല്‍കി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘത്തിനാണ് പരാതി നല്‍കിയിരിക്കുന്നത്.

നടന്‍മാര്‍ കൂടാതെ രണ്ട് പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവുമാര്‍ക്കും പ്രൊഡ്യൂസറായിരുന്ന അഡ്വ. ചന്ദ്രശേഖറിനുമെതിരെയാണ് പരാതി. ഓരോരുത്തര്‍ക്കുമെതിരേ പ്രത്യേകം പരാതി മെയിലായി അയക്കുകയായിരുന്നു.

കഴിഞ്ഞ ദിവസമാണ് നടന്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ ആരോപണവുമായി മിനു മുനീര്‍ രംഗത്തെത്തിയത്. മാധ്യമങ്ങളില്‍ വെളിപ്പെടുത്തല്‍ വന്ന ശേഷം പ്രത്യേക അന്വേഷണസംഘം ഇവരെ ബന്ധപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് മിനു പരാതി നല്‍കിയത്. വരും ദിവസങ്ങളില്‍ അന്വേഷണസംഘം മിനുവിന്റെ മൊഴി രേഖപ്പെടുത്തും.

Leave a Reply

Your email address will not be published. Required fields are marked *