ട്രംപിന്റെ വിജയത്തില്‍ അസ്വസ്ഥരാകുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്ല: വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍

മുംബൈ :യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലങ്ങളില്‍ ഇന്ത്യയ്ക്ക് ആശങ്കയില്ലെന്ന് വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍. മറ്റു പല രാജ്യങ്ങളില്‍നിന്നും വ്യത്യസ്തമായാണ് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലത്തെ ഇന്ത്യ കാണുന്നത്. …

ബാബാ സിദ്ദിഖി കൊലപാതകം: മുഖ്യപ്രതി പിടിയില്‍

ലഖ്നൗ: എന്‍സിപി നേതാവും മുന്‍ മഹാരാഷ്ട്ര മന്ത്രിയുമായ ബാബ സിദ്ദിഖിയെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി പിടിയില്‍. ബാബ സിദ്ദിഖിയെ വെടിവെച്ചതായി കരുതുന്ന ശിവകുമാര്‍ ഗൗതമിനെയാണ് ഉത്തര്‍പ്രദേശില്‍ നിന്ന് …

നടന്‍ ഡല്‍ഹി ഗണേഷ് അന്തരിച്ചു

ചെന്നൈ: മുതിര്‍ന്ന നടന്‍ ഡല്‍ഹി ഗണേഷ് അന്തരിച്ചു. 80 വയസ്സായിരുന്നു. ചെന്നൈയിലെ രാമപുരം സെന്തമിഴ് നഗറിലെ വസതിയില്‍ ഇന്നലെ രാത്രി 11.30ഓടെയായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ …

കാര്‍ ലൈസന്‍സില്‍ വലിയ വാഹനമോടിക്കാമെന്ന് സുപ്രീംകോടതി; തടയിടാന്‍ കേന്ദ്രസര്‍ക്കാര്‍

കാര്‍ ലൈസന്‍സില്‍ മിനി ടിപ്പര്‍വരെ ഓടിക്കാമെന്ന് സുപ്രീംകോടതി. എന്നാല്‍ നിയമഭേദഗതിയിലൂടെ തടയിടാന്‍ കേന്ദ്രസര്‍ക്കാര്‍. ലൈറ്റ് മോട്ടോര്‍ വെഹിക്കിളിന്റെ (എല്‍.എം.വി.) നിര്‍വചനം മാറ്റുന്ന ഭേദഗതി അന്തിമഘട്ടത്തിലാണ്.

എല്‍.എം.വി. ലൈസന്‍സില്‍ …

‘ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നു’ ;വിടവാങ്ങള്‍ പ്രസംഗത്തില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്

ഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസായുള്ള അവസാനദിവസത്തില്‍ ക്ഷമാപണവുമായി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നു എന്ന് ഡി.വൈ.ചന്ദ്രചൂഡ് . അവസാന ദിവസമായ …

സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ പുരുഷ ടൈലര്‍മാരെയും ബാര്‍ബര്‍മാരെയും ജിം ട്രെയിനര്‍മാരെയും നിരോധിക്കണം ;ഉത്തര്‍പ്രദേശ് വനിത കമ്മീഷന്‍

ലഖ്നൗ: പുരുഷ ടൈലര്‍മാരെയും ബാര്‍ബര്‍മാരെയും ജിം ട്രെയിനര്‍മാരെയും നിരോധിക്കണമെന്ന നിര്‍ദേശവുമായി ഉത്തര്‍പ്രദേശ് വനിത കമ്മീഷന്‍. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാനും സ്ത്രീകളെ മോശം സ്പര്‍ശനത്തില്‍ നിന്നും തടയുന്നതിന് വേണ്ടിയാണ് …

ജമ്മുകശ്മീരില്‍ ഒരു ശക്തിക്കും ആര്‍ട്ടിക്കിള്‍ 370 തിരികെ കൊണ്ടു വരാനാവില്ല ; പ്രധാനമന്ത്രി നരേന്ദ്ര മോദി

മുംബൈ: ജമ്മുകശ്മീരില്‍ ഒരു ശക്തിക്കും ആര്‍ട്ടിക്കിള്‍ 370 തിരികെ കൊണ്ടു വരാനാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. താന്‍ അധികാരത്തില്‍ തുടരുന്നിടത്തോളം കശ്മീരില്‍ ഒന്നും ചെയ്യാന്‍ കോണ്‍ഗ്രസിനും കൂട്ടുകക്ഷികള്‍ക്കും …

അലീഗഢ് സര്‍വകലാശാല ന്യൂനപക്ഷ സ്ഥാപനം തന്നെ ; സുപ്രീംകോടതി

ഡല്‍ഹി: അലീഗഢ് മുസ്‌ലിം സര്‍വകലാശാല ന്യൂനപക്ഷ സ്ഥാപനമാണെന്ന് സുപ്രീംകോടതിയുടെ ഏഴംഗ ഭരണഘടനാബെഞ്ച് വിധിച്ചു. ഒരു സ്ഥാപനം ന്യൂനപക്ഷ സ്ഥാപനമാകാന്‍ അത് സ്ഥാപിച്ചത് ന്യൂനപക്ഷമായാല്‍ മതിയെന്നും ഭരണ നിര്‍വഹണം …

സല്‍മാന്‍ ഖാന് പിന്നാലെ ഷാരൂഖ് ഖാനും വധഭീഷണി

മുംബൈ: സല്‍മാന്‍ ഖാന് നേരെയുള്ള വധഭീഷണിക്ക് പിന്നാലെ ഷാറൂഖ് ഖാനും ഭീഷണി. 50 ലക്ഷം നല്‍കിയില്ലെങ്കില്‍ കൊല്ലുമെന്നാണ് ഭീഷണി. വിഷയത്തില്‍ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഭീഷണിയെ …

സല്‍മാന്‍ ഖാനെതിരെ വധഭീഷണി മുഴക്കിയ പ്രതി കര്‍ണാടകയില്‍ പിടിയില്‍

ബെംഗുളുരു: ബോളിവുഡ് താരം സല്‍മാന്‍ ഖാനെതിരെ വധഭീഷണി മുഴക്കി പണം തട്ടാന്‍ ശ്രമിച്ചയാള്‍ കര്‍ണാടകയില്‍ പിടിയില്‍. കര്‍ണാടകയിലെ ഹാവേരിയില്‍ നിന്ന് 32-കാരനായ രാജസ്ഥാന്‍ സ്വദേശി ബിക്കാറാം ബിഷ്ണോയി …