തനിക്കറിയാവുന്ന എല്ലാ കാര്യങ്ങളും അന്വേഷണസംഘത്തോട് പറഞ്ഞിട്ടുണ്ട് ; കണ്ണൂര്‍ കളക്ടര്‍ അരുണ്‍.കെ.വിജയന്‍

കണ്ണൂര്‍: തനിക്കറിയാവുന്ന എല്ലാ കാര്യങ്ങളും അന്വേഷണസംഘത്തോട് പറഞ്ഞുവെന്ന് കണ്ണൂര്‍ കളക്ടര്‍ അരുണ്‍.കെ.വിജയന്‍. അത് ശരിയാണോ തെറ്റാണോ എന്ന് കണ്ടെത്തേണ്ടത് പോലീസാണെന്നും കളക്ടര്‍ വ്യക്തമാക്കി. അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ കോടതിവിധിയിലൂടെ പുറത്തുവന്ന കാര്യങ്ങളാല്ലാതെ കൂടുതലൊന്നും പറയാനില്ലെന്നും കളക്ടര്‍ പറഞ്ഞു.

‘അന്ന് നടന്ന എല്ലാ സംഭവങ്ങളും അന്വേഷണ സംഘത്തോട് പറഞ്ഞതാണ്. യാത്രയയപ്പ് ചടങ്ങിനുശേഷം നവീന്‍ ബാബു എന്നെ ചേംബറില്‍ വന്നുകണ്ട കാര്യവും തെറ്റു പറ്റിയെന്ന് പറഞ്ഞ കാര്യം അന്വേഷണ സംഘത്തോട് പറഞ്ഞിട്ടുണ്ട്. ഒന്നും മറച്ചുവെച്ചിട്ടില്ല. സത്യം സത്യമായി പറയാതിരിക്കാന്‍ കഴിയില്ല, അതുകൊണ്ടാണ് അന്വേഷണസംഘത്തിന് മൊഴിനല്‍കിയത്. പറയേണ്ട കാര്യങ്ങളെല്ലാം മൊഴിയായി നല്‍കിയിട്ടുണ്ട്. അതില്‍കൂടുതലൊന്നും പറയാനില്ലെന്നും കളക്ടര്‍ പറഞ്ഞു.തന്റെ മൊഴി പൂര്‍ണമായി പുറത്തുവന്നിട്ടില്ലെന്നും അന്വേഷണത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ പുറത്തവരുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *