നിയമസഭാ തെരഞ്ഞെടുപ്പ് വരെ അധ്യക്ഷസ്ഥാനത്ത് തുടരാം ; കെ.സുരേന്ദ്രന് കേന്ദ്രനേതൃത്വത്തിന്റെ പിന്തുണ

തിരുവനന്തപുരം: സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് കേന്ദ്രനേതൃത്വത്തിന്റെ പൂര്‍ണ പിന്തുണ. നിയമസഭാ തെരഞ്ഞെടുപ്പു വരെ സുരേന്ദ്രന്‍ ചുമതലയില്‍ തുടരട്ടെയെന്ന നിലപാട് കേന്ദ്രം സ്വീകരിച്ചത്. ആര്‍.എസ്.എസില്‍നിന്ന് സുരേന്ദ്രനെതിരെ അഭിപ്രായമില്ല എന്നതും അധ്യക്ഷ സ്ഥാനത്ത് തുടരാമെന്ന തീരുമാനത്തിനു പിന്നിലുണ്ട്.

ഉപതിരഞ്ഞെടുപ്പ് ഫലത്തിന്റെ അടിസ്ഥാനത്തില്‍ വിവാദങ്ങള്‍ വേണ്ടെന്നും കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. ഉപതിരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് പരാതികള്‍ ഉണ്ടെങ്കില്‍ സംഘടനാ ഘടകങ്ങളില്‍ ഉന്നയിക്കണമെന്നും കേന്ദ്ര നേതൃത്വം നിര്‍ദ്ദേശിച്ചിട്ടുണ്ട്.വിഷയത്തില്‍ പരസ്യപ്രസ്താവന നടത്തിയാല്‍ അച്ചടക്ക ലംഘനമായി കണക്കാക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

നേരത്തെ ഉപതെരഞ്ഞെടുപ്പു പരാജയത്തിന്റെ ഉത്തരവാദിത്തമേറ്റ് രാജിവെക്കാന്‍ തയാറാണെന്ന് സുരേന്ദ്രന്‍ പറഞ്ഞിരുന്നു. എന്നാല്‍ മുമ്പ് തീരുമാനിച്ചതു പ്രകാരം നിയമസഭാ തെരഞ്ഞെടുപ്പു വരെ സുരേന്ദ്രന്‍ തുടരട്ടെയെന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *