ചന്ദ്രിക ദിനപത്രത്തിന്റെ കേരളപ്പിറവിദിന എഡിഷനില്‍ ‘നമ്മെ നയിച്ചവരില്‍’ സി എച്ച് മുഹമ്മദ് കോയ ഇല്ല; പകരം സര്‍ക്കാര്‍ പരസ്യം

തിരുവനന്തപുരം: ചന്ദ്രിക ദിനപത്രത്തിന്റെ കേരളപ്പിറവിദിന എഡിഷനില്‍ നിന്ന് കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയും, ചന്ദ്രികയുടെ പത്രാധിപരും ലീഗ് നേതാവുമായിരുന്ന സി എച്ച് മുഹമ്മദ് കോയയെ ഒഴിവാക്കി. മറ്റെല്ലാ ജില്ലാ എഡിഷനുകളിലും സി എച്ചിന്റെ പടവും വിവരണവും ഉള്ളപ്പോള്‍ തിരുവനന്തപുരം എഡിഷനിലാണ് സിഎച്ചിനെ വെട്ടിയത്.

പത്രത്തിലെ ‘പാഠമുദ്ര’ സ്പെഷല്‍ പതിപ്പിലാണു വിദ്യാര്‍ഥികള്‍ക്ക് പഠനസഹായമായി മുന്‍ മുഖ്യമന്ത്രിമാരുടെ പട്ടിക നല്‍കിയത്. ഇക്കൂട്ടത്തിലാണ് സംസ്ഥാന സര്‍ക്കാരിന്റെ പരസ്യത്തിനു വേണ്ടി പാര്‍ട്ടി നേതാവിനെ ലീഗ് മുഖപത്രം ഒഴിവാക്കിയത്.

ലീഗിന്റെ ചരിത്രത്തില്‍ മുഖ്യമന്ത്രി പദവി അലങ്കരിച്ച ഏക നേതാവിനെയാണ് പാര്‍ട്ടിപത്രം തന്നെ ‘തിരസ്‌കരിച്ചിരിക്കുന്നത്’. പത്രത്തിന്റെ മറ്റ് എഡിഷനുകളില്‍ സിഎച്ചിന്റെ ചിത്രം ഉണ്ടെങ്കിലും തലസ്ഥാനത്തെ എഡിഷനില്‍ ഇല്ല. ആ ഭാഗത്ത് സര്‍ക്കാര്‍ പരസ്യമാണ് ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *