സംവിധായകന്‍ ഹരിഹരനെതിരെ ആരോപണവുമായി നടി ചാര്‍മിള. അഡ്ജസ്റ്റ്‌മെന്റിന് തയാറാണോയെന്ന് ഹരിഹരന്‍ നടനായ വിഷ്ണു വഴി ചോദിച്ചെന്നും തയാറല്ലെന്ന് പറഞ്ഞതോടെ പരിണയം സിനിമയില്‍ നിന്ന് ഒഴിവാക്കിയെന്നും ചാര്‍മിള പറഞ്ഞു.
മലയാളം സിനിമയില്‍ നിന്ന് വളരെ മോശം അനുഭവമാണുണ്ടായത്. 28 പേര്‍ മോശമായി പെരുമാറിയിട്ടുണ്ട്. നിര്‍മാതാവും സുഹൃത്തുക്കളും ചേര്‍ന്ന് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതായും ചാര്‍മിള പറഞ്ഞു.
ചാര്‍മിളയുടെ ആരോപണം നടന്‍ വിഷ്ണു ശരിവെച്ചു. ‘അവര്‍ വഴങ്ങുമോ’ എന്നാണ് സംവിധായകന്‍ ഹരിഹരന്‍ ചോദിച്ചത്. ചാര്‍മിള പറ്റില്ല എന്ന് പറഞ്ഞു. ഇക്കാര്യം ഹരിഹരനെ അറിയിച്ചു. അഡ്ജസ്റ്റ്‌മെന്റിന് തയ്യാറാകാത്തതിനെ തുടര്‍ന്ന് ചാര്‍മിളക്കും തനിക്കും ആ ചിത്രത്തില്‍ അവസരം നഷ്ടമായെന്നും വിഷ്ണു പറഞ്ഞു.
