കൊച്ചി: ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊന്ന കേസില്‍ പ്രതി റിതുവിനെ കൊലപാതകം നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് തെളിവെടുപ്പ് വേഗത്തില്‍ പൂര്‍ത്തിയാക്കി. അഞ്ച് മിനിട്ട് മാത്രമാണ് തെളിവെടുപ്പ് നീണ്ടത്.
ജിതിന്‍ ബോസ് കൊല്ലപ്പെടാത്തതില്‍ നിരാശയുണ്ടെന്ന് പ്രതി മൊഴി നല്‍കി.ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ജിതിന്‍ വെന്റിലേറ്ററില്‍ തുടരുകയാണ്.
കഴിഞ്ഞ ആഴ്ചയായിരുന്നു നാടിനെ നടുക്കിയ സംഭവമുണ്ടായത്.ഒരു വീട്ടിലെ മൂന്നുപേരെ അയല്‍വാസിയായ റിതു വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഉഷ,മകള്‍ വിനീഷ, ജിതിന്‍, വേണു എന്നിവര്‍ക്കാണ് വെട്ടേറ്റത്. ജിതിന്‍ ഒഴികെ മൂന്നുപേരും പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ മരിച്ചു.
