കൊല്ലം: അഞ്ചലില്‍ ഒന്‍പതുവയസ്സുകാരനെ ജനലില്‍ കെട്ടിയിട്ട് പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ 35 വയസ്സുകാരന്‍ അറസ്റ്റില്‍. അഞ്ചല്‍ തേവര്‍തോട്ടം സ്വദേശിയായ മണിക്കുട്ടനാണ് പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്. കൊതുക് തിരി വാങ്ങാനായി ഒന്‍പത് വയസ്സുകാരന്‍ ഇയാളുടെ വീട്ടിലേക്ക് പോയതായിരുന്നു. ആ സമയത്താണ് ഇയാള്‍ കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയത്. കുട്ടി കുതറി ഓടിമാറാന്‍ ശ്രമിച്ചപ്പോള്‍ കുട്ടിയെ ജനലില്‍ കെട്ടിയിട്ട് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.സംഭവത്തെ കുറിച്ച് പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്നും ഇയാള്‍ കുട്ടിയെ ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.
വീട്ടുകാര്‍ക്ക് സംശയം തോന്നി ചോദിച്ചപ്പോഴാണ് കുട്ടി കാര്യം പറഞ്ഞത്. ഇതിനു പിന്നാലെ ഇയാളെ പിടികൂടി പോലീസ് അറസ്റ്റ് രേഖപ്പെടുത്തി. പോക്സോ വകുപ്പ് ഉള്‍പ്പടെ ചുമത്തിയിട്ടുണ്ട്.
