കൊച്ചി: എറണാകുളം ചോറ്റാനിക്കരയില്‍ ആണ്‍ സുഹൃത്തിന്റെ അതിക്രൂരമായ ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട പോക്‌സോ അതിജീവിതയുടെ സംസ്‌കാരം ഇന്ന്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. വീട്ടിലെ പൊതുദര്‍ശനത്തിന് ശേഷം തൃപ്പുണിത്തുറ നടമേല്‍ മാര്‍ത്ത മറിയം പള്ളിയില്‍ സംസ്‌കാരം നടക്കും.
അതീവ ഗുരുതരാവസ്ഥയില്‍ ആയിരുന്ന പെണ്‍കുട്ടി ഇന്നലെയാണ് മരിച്ചത് . അതിജീവതയെ ആക്രമിച്ച അനൂപിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.വധശ്രമ കേസും ബലാല്‍സംഗ കേസുമാണ് പ്രതി അനൂപിനെതിരെ ചുമത്തിയിട്ടുള്ളത്.