എം. എല്‍. എ സിവില്‍ സര്‍വീസ് പരിശീലന പദ്ധതി ‘ദിശ ‘ ഒക്ടോബര്‍ 2ന് ആരംഭിക്കുന്നു

തൊടുപുഴ : പി.ജെ ജോസഫ് എം.എല്‍.എ യുടെ നേതൃത്വത്തില്‍ തൊടുപുഴ നിയോജക മണ്ഡലത്തില്‍പ്പെട്ട സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സൗജന്യ സിവില്‍ സര്‍വീസ് പരിശീലന പരിപാടി ‘ദിശ ‘ഒക്ടോബര്‍ 2 ഗാന്ധി ജയന്തി ദിനത്തില്‍ ആരംഭിക്കുന്നു.തൊടുപുഴ നിയോജകമണ്ഡലത്തില്‍ നിന്നും അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളിലെ ഉന്നത പദവികളിലേക്ക് വിദ്യാര്‍ഥികളെ വാര്‍ത്തെടുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

തിരുവനന്തപുരം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അബ്‌സൊല്യൂട്ട് ഐ. എ. എസ് അക്കാദമിയുമായി ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. അബ്‌സല്യൂട്ട് ഐ.എ.എസ് അക്കാദമി ഡയറക്ടറും, സി. എന്‍. എന്‍ ചേഞ്ച് മേക്കര്‍ ഓഫ് ഇന്ത്യ അവാര്‍ഡ് ജേതാവുമായ ഡോക്ടര്‍ ജോബിന്‍ കൊട്ടാരം പരിശീലനത്തിന് നേതൃത്വം നല്‍കും. ഓണ്‍ലൈന്‍ ടെസ്റ്റിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന 7,8,9 ക്ലാസ്സുകളില്‍ പഠിക്കുന്ന 50 വിദ്യാര്‍ത്ഥികള്‍ക്കാണ് ‘ദിശ’പദ്ധതിയുടെ ഭാഗമാകുവാന്‍ സാധിക്കുന്നത്.

സിവില്‍ സര്‍വീസ് ആപ്റ്റിട്യൂട്, കറന്റ് അഫയെഴ്സ്,പേഴ്സണാലിറ്റി ഡെവലപ്പ്മെന്റ് സെഷനുകള്‍, പൊതു വിജ്ഞാനം, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് സെഷനുകള്‍, കോണ്‍ഫിഡന്‍സ് ബില്‍ഡിംഗ് പ്രോഗ്രാമുകള്‍, ലോജിക്കല്‍ റീസണിങ്, റീഡിങ് കോംപ്രിഹെന്‍ഷന്‍ എന്നിവയൊക്കെ ഉള്‍കൊള്ളിച്ചാണ് ‘ദിശ ‘പദ്ധതി നടപ്പിലാക്കുന്നത്.

രജിസ്‌ട്രേഷന് 6238407078 എന്ന നമ്പറിലോ, absoluteiasacademy@gmail.com എന്ന ഇ മെയില്‍ വിലാസത്തിലോ ബന്ധപ്പെടുക.

Leave a Reply

Your email address will not be published. Required fields are marked *