മലപ്പുറത്തെ തെറ്റായി ചിത്രീകരിച്ചത് കോണ്‍ഗ്രസും സംഘപരിവാറും :മുഖ്യമന്ത്രി

ചേലക്കര: മലപ്പുറം ജില്ലയില്‍ നിന്ന് കൂടുതല്‍ സ്വര്‍ണം പിടികൂടിയെന്നതിനെ ജില്ലയ്ക്കെതിരായ നീക്കമായി ചിത്രീകരിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം ജില്ലയിലാണ് കോഴിക്കോട് വിമാനത്താവളമുള്ളത്. നിരവധി ജില്ലകളില്‍ നിന്നുള്ള ആളുകള്‍ ആശ്രയിക്കുന്ന വിമാനത്താവളമാണത്. ഏതുജില്ലയില്‍ നിന്നാണോ പിടികൂടുന്നത് അവിടെ പിടികൂടി എന്നരീതിയിലാണ് കണക്ക് പുറത്തുവരികയെന്നും മുഖ്യമന്ത്രി പറഞ്ഞു. ചേലക്കര എല്‍.ഡി.എഫ് മണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

അതേസമയം കോണ്‍ഗ്രസിനെയും പിണറായി വിമര്‍ശിച്ചു. പ്രതിപക്ഷനേതാവിനും കെപിസിസി പ്രസിഡന്റിനും സംഘപരിവാര്‍ ബന്ധമുണ്ടെന്ന് മുഖ്യമന്ത്രി ആരോപിച്ചു. കോണ്‍ഗ്രസ് മതനിരപേക്ഷതയോട് കൂറ് കാണിക്കുന്നില്ല. ഗോള്‍വാള്‍ക്കറുടെ മുന്നില്‍ ഒരു നേതാവ് വണങ്ങി നില്‍ക്കുന്നു. മറ്റൊരു നേതാവ് ആര്‍എസ്എസ് ശാഖക്ക് കാവല്‍ നില്‍ക്കുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *