തിരുവനന്തപുരം: എഡിജിപി എം.ആര്‍ അജിത്കുമാറിനെ ഉടന്‍ മാറ്റില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഡിജിപിയുടെ നേതൃത്വത്തിലുള്ള സംഘം ആരോപണങ്ങള്‍ അന്വേഷിക്കുന്നുണ്ട്. അതിന്റെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം നടപടി തീരുമാനിക്കും.
ആര്‍എസ്എസ് നേതാക്കളുമായി എഡിജിപി കൂടിക്കാഴ്ച നടത്തിയത് തന്റെ ഇടനിലക്കാരനായാണ് എന്നത് പ്രതിപക്ഷനേതാവിന്റെ ആരോപണമാണ്. എന്നാല്‍ അത് ഞങ്ങളുടെ പാരമ്പര്യമല്ല എന്നും മുഖ്യമന്ത്രി ആരോപിച്ചു.
തൃശ്ശൂര്‍ പൂരം കലക്കിയതുമായി ബന്ധപ്പെട്ട വിഷയത്തില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 24-ാം തീയ്യതിക്ക് മുമ്പായി അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കിയിരിക്കണമെന്ന് ഉത്തരവിട്ടിട്ടുണ്ട്. വിവരാവകാശപ്രകാരമുള്ള നോട്ടീസിന് മറുപടി നല്‍കിയത് വസ്തുതകള്‍ അനുസരിച്ചില്ലാത്തതിനാലാണ് ഉദ്യോ?ഗസ്ഥനെതിരേ നടപടിയെടുത്തതെന്നും പിണറായി പറഞ്ഞു.
തൃശ്ശൂര്‍ പൂരം സംബന്ധിച്ചുള്ള കാര്യത്തില്‍ നല്ല രീതിയില്‍ തന്നെ പരിശോധന നടത്താന്‍ നേരത്തേ ചുമതലപ്പെടുത്തിയതാണ്. ആ പരിശോധന നടന്നുകൊണ്ടിരിക്കുന്നുണ്ട്. ആ വസ്തുതകള്‍ക്ക് അനുസരിച്ചല്ല വിവരാവകാശ റിപ്പോര്‍ട്ട് വന്നിട്ടുള്ളത്. വിവരാവകാശപ്രകാരമുള്ള നോട്ടീസിന് മറുപടി കൊടുത്തു എന്നുപറയുന്നത് വസ്തുതകള്‍ അനുസരിച്ചില്ല. അത് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതുകൊണ്ടാണ് അദ്ദേഹത്തിനെതിരേ മാറ്റി നിര്‍ത്തി അന്വേഷണം നടത്തുന്ന നില സ്വീകരിച്ചത്. – മുഖ്യമന്ത്രി പറഞ്ഞു
