തിരുവനന്തപുരം: ശബരിമലയില്‍ സ്പോര്‍ട്ട് ബുക്കിങ് തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ പറഞ്ഞു. വി.ജോയ് എം.എല്‍.എയുടെ സബ്മിഷന് മറുപടിയായാണ് മുഖ്യമന്ത്രി തിരുത്തിയ നിലപാട് പറഞ്ഞത്. സൗകര്യപ്രദവും സുരക്ഷിതവുമായ രീതിയില്‍ തീര്‍ത്ഥാടനത്തിന് അവസരം നല്‍കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വെര്‍ച്ചല്‍ ക്യൂ സംവിധാനം കുറ്റമറ്റ രീതിയില്‍ ശക്തിപ്പെടുത്താന്‍ തന്നെയാണ് തീരുമാനം.
എങ്കിലും, ഈ സമ്പ്രദായത്തെ കുറിച്ച് അറിയാതെ എത്തുന്ന ഭക്തര്‍ക്കും കഴിഞ്ഞ വര്‍ഷത്തെ എന്നപോലെ ഈ വര്‍ഷവും ദര്‍ശനത്തിനുള്ള സൗകര്യം ഒരുക്കുമെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.
നേരത്തെ, ഓണ്‍ലൈന്‍ ബുക്കിങ് മാത്രം മതിയെന്ന സര്‍ക്കാറിന്റെ തീരുമാനം വലിയ വിമര്‍ശനങ്ങള്‍ക്കാണ് ഇടയാക്കിയത്. സഭയില്‍ പ്രതിപക്ഷം ഉള്‍പ്പെടെയുള്ളവര്‍ സര്‍ക്കാന്റെ നിലപാടില്‍ പ്രതിഷേധം അറിയിച്ചു.

