തിരുവനന്തപുരം: ദ ഹിന്ദുവില്‍ മുഖ്യമന്ത്രിയുടേതെന്ന പേരില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ പ്രതികരണവുമായി വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. മുഖ്യമന്ത്രിക്ക് ജനങ്ങളോട് സംസാരിക്കാന്‍ പി.ആര്‍ ഏജന്‍സിയുടെ ആവശ്യമില്ല. സി.പി.എം ഇതുവരെ വളര്‍ന്നു വന്നത് പി.ആര്‍ ഏജന്‍സിയുടെ സഹായത്തോടെയല്ലെന്നും വി.ശിവന്‍കുട്ടി പറഞ്ഞു. മാധ്യമങ്ങള്‍ കാര്യങ്ങളെ വളച്ചൊടിച്ചു പക്ഷെ ജനങ്ങള്‍ അതൊന്നും വിശ്വസിക്കില്ലെന്നും വി. ശിവന്‍കുട്ടി പറഞ്ഞു.
മൂന്നാം പിണറായി സര്‍ക്കാര്‍ വരുന്നത് തടയാനുള്ള ശ്രമങ്ങളാണ് മാധ്യമങ്ങളും പ്രതിപക്ഷവും ചേര്‍ന്ന് നടത്തികൊണ്ടിരിക്കുന്നതെന്നും ഇതില്‍ തങ്ങള്‍ക്ക് പേടിയില്ലെന്നും വി. ശിവന്‍കുട്ടി പറഞ്ഞു. ജനങ്ങളെ അണിനിരത്തി സി.പി.എം മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
