പെരുമ്പാവൂരില്‍ തെങ്ങ് കടപുഴകി വീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം

പെരുമ്പാവൂര്‍: തെങ്ങ് കടപുഴകി വീണ് അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം. അതിഥി തൊഴിലാളിയായ അസം സ്വദേശി മുഹമ്മദിന്റെ മകന്‍ അല്‍ അമീന്‍ ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് അപകടം ഉണ്ടായത്.ഉടന്‍ തന്നെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

വീടിന് സമീപത്ത് നിന്നിരുന്ന കേടായ തെങ്ങ് കടപുഴകി വീണാണ് അപകടമുണ്ടായത്. തെങ്ങിന് സമീപത്ത് തീയിട്ടിട്ടുണ്ടായിരുന്നു. അതിന് സമീപത്ത് നില്‍ക്കുമ്പോള്‍ കുട്ടിയുടെ ദേഹത്തേക്ക് തെങ്ങ് വീഴുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *