കോഴിക്കോട്: വഖഫിന്റെ പേരില്‍ വര്‍ഗീയ പരാമര്‍ശം നടത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ പൊലീസില്‍ പരാതി. കെപിസിസി മീഡിയ പാനലിസ്റ്റ് വി.ആര്‍ അനൂപ് ആണ് പരാതി നല്‍കിയത്. മതവികാരം വ്രണപ്പെടുത്തിയെന്നും കലാപാഹ്വാനം നടത്തിയെന്നുമാണ് പരാതി.
നാല് അക്ഷരങ്ങളില്‍ ഒതുങ്ങുന്ന കിരാതം എന്നായിരുന്നു വഖഫിനെ പേരെടുത്ത് പറയാതെ സുരേഷ് ഗോപി സൂചിപ്പിച്ചത്. വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസിന്റെ തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കവേയാണ് പരാമര്‍ശം.

