തിരുവനന്തപുരം: ഭരണഘടനാവിരുദ്ധ പ്രസംഗത്തിന്റെപേരില്‍ സജി ചെറിയാന്‍ മന്ത്രിസ്ഥാനം രാജിവെക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ തീരുമാനം. കേസ് നിയമപരമായി നേരിടുമെന്നാണ് സിപിഎം വ്യക്തമാക്കുന്നത്.
സര്‍ക്കാരില്‍ പൂര്‍ണ വിശ്വാസം അര്‍പ്പിച്ചതിനാലാണ് സിബിഐ ആന്വേഷണം വേണ്ടെന്ന നിലപാട് കോടതി സ്വീകരിച്ചത്. അതിനാല്‍ അന്വേഷണം നടക്കട്ടെയെന്നും കോടതിയില്‍നിന്ന് അന്തിമതീരുമാനം ഉണ്ടാകുന്നതുവരെ രാജി വേണ്ടെന്നുമുള്ള നിലപാടാണ് സിപിഎം സ്വീകരിച്ചത്.

