കൊല്ലം: ലൈംഗികാരോപണ കേസില്‍ ഉള്‍പ്പെട്ട കൊല്ലം കരുനാഗപ്പള്ളി നഗരസഭ ചെയര്‍മാന്‍ കോട്ടയില്‍ രാജുവിനെതിരെ നടപടിക്കൊരുങ്ങി സിപിഎം. നഗരസഭ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് കോട്ടയില്‍ രാജുവിനെ ഉടന്‍ മാറ്റിയേക്കും.
താല്‍ക്കാലിക ജീവനക്കാരിയോട് ലൈംഗിക ചുവയോടെ പെരുമാറിയെന്ന പരാതിയില്‍ കേസെടുത്തതിന് പിന്നാലെയാണ് പാര്‍ട്ടി നീക്കം.
ഭര്‍ത്താവിന്റെ ചികിത്സാ സഹായത്തിനായി സമീപിച്ച കരുനാഗപ്പള്ളി നഗരസഭയിലെ താല്‍ക്കാലിക ജീവനക്കാരിയോട് ചെയര്‍മാന്‍ കോട്ടയില്‍ രാജു ലൈംഗിക ചുവയോടെ പെരുമാറിയെന്നാണ് പരാതി. യുവതിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. പട്ടികജാതി പീഡന നിരോധന നിയമം ഉള്‍പ്പെടെ ചുമത്തിയാണ് കേസെടുത്തത്.
തനിക്കെതിരായ പരാതിയില്‍ ഗൂഡാലോചനയുണ്ടെന്നാണ് കോട്ടയില്‍ രാജു പാര്‍ട്ടിക്ക് നല്‍കിയ വിശദീകരണം.

