അമ്പുലപ്പുഴ: മുതിര്‍ന്ന സിപിഎം നേതാവ് ജി.സുധാകരനെ ഒഴിവാക്കി സിപിഎം ഏരിയാ സമ്മേളനം. അമ്പലപ്പുഴ ഏരിയാ സമ്മേളനത്തില്‍ നിന്നാണ് സുധാകരനെ ഒഴിവാക്കിയത്.
ഉദ്ഘാടന ചടങ്ങിലേക്കും പൊതുസമ്മേളനത്തിലേക്കും അദ്ദേഹത്തെ ക്ഷണിച്ചില്ല. ജി.സുധാകരന്റെ പറവൂരിലെ വീടിന് തൊട്ടടുത്താണ് സി.പി.എം ഏരിയാ സമ്മേളനം നടക്കുന്നത്.
പലഘട്ടങ്ങളില്‍ സുധാകരന്‍ പാര്‍ട്ടിയെ വിമര്‍ശിച്ച് രംഗത്തെത്തിയത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് മുതിര്‍ന്ന നേതാവായ ജി.സുധാകരനെ ഏരിയാ സമ്മേളനത്തില്‍ നിന്ന് ഒഴിവാക്കിയത്.

