കാസര്‍കോട്:് നിലേശ്വരത്ത് നടന്നത് ക്ഷണിച്ച് വരുത്തിയ ദുരന്തമാണെന്ന് സി.പി.എം ജില്ല സെക്രട്ടറി എം.വി ബാലകൃഷ്ണന്‍ പറഞ്ഞു.സൗകര്യമില്ലാത്ത സ്ഥലത്താണ് വെടിക്കെട്ട് നടത്തിയത്. തികഞ്ഞ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.
ഇതുപോലെ മറ്റു സ്ഥലങ്ങളിലും ഉണ്ടാകാതിരിക്കാനുള്ള നടപടികളാണ് ഉണ്ടാകേണ്ടത്. അതിനാവശ്യമായ നടപടി സര്‍ക്കാര്‍ സ്വീകരിച്ചുകഴിഞ്ഞുവെന്നും എം.വി ബാലകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു.
കാസര്‍കോട് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവ് ക്ഷേത്രത്തിലെ കളിയാട്ട മഹോത്സവത്തിനിടെ വെടിക്കെട്ട് പുരക്ക് തീപിടിച്ചാണ് വന്‍ സ്‌ഫോടനം നടന്നത്. അപകടത്തില്‍ 150 ലേറെ പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം.
