കണ്ണൂര്‍: കൊലപാതക കേസ് പ്രതിയുടെ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്ത് സിപിഎം നേതാക്കള്‍. വടക്കുമ്പാട് നിഖില്‍ വധക്കേസ് പ്രതി ശ്രീജിത്തിന്റെ ഗൃഹപ്രവേശനത്തിനാണ് നേതാക്കള്‍ പങ്കെടുത്തത്.
സിപിഎമ്മിന്റെ സംസ്ഥാന സമിതി അംഗം പി ജയരാജന്, ജില്ലാ സെക്രട്ടറി എം വി ജയരാജന്, കാരായി രാജന്, കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു. ബിജെപി പ്രവര്‍ത്തകനായിരുന്ന നിഖിലിനെ 2008 ല്‍ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയായ ശ്രീജിത്തിന്റെ ഗൃഹപ്രവേശ ചടങ്ങിനാണ് നേതാക്കള്‍ പങ്കെടുത്തത്.
തലശ്ശേരി അഡീഷണല്‍ ജില്ല സെഷന്‍സ് കോടതി ശ്രീജിത്തിന് ജീവപര്യന്തം ശിക്ഷ വിധിച്ചത്.പരോളിലിറങ്ങിയ സമയത്താണ് ഗൃഹപ്രവേശ ചടങ്ങ് നടത്തിയത്. ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

