പത്തനംതിട്ട: ശബരിമല ദര്‍ശനത്തിന് സ്പോട്ട് ബുക്കിങ് ഒഴിവാക്കിയ തീരുമാനം സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് സിപിഎം ജില്ലാ കമ്മിറ്റി. പാര്‍ട്ടി സംസ്ഥാന നേതൃത്വത്തെ ഇക്കാര്യം പത്തനംതിട്ട ജില്ലാ കമ്മിറ്റി അറിയിച്ചു. സ്പോട്ട് ബുക്കിങ് അനുവദിച്ചില്ലെങ്കില്‍ ബിജെപിയടക്കമുള്ളവര്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തുമെന്നാണ് ജില്ലാ കമ്മിറ്റി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തില്‍ ഇത്തരത്തില്‍ വിശ്വാസികള്‍ക്കിടയില്‍ എതിര്‍പ്പുണ്ടാക്കുന്ന തീരുമാനം പുനഃപരിശോധിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഇന്നലെയാണ് ശബരിമല മണ്ഡലകാല ദര്‍ശനത്തിന് ഇത്തവണ വെര്‍ച്വല്‍ ക്യൂ മാത്രം മതിയെന്നും സ്പോട്ട് ബുക്കിങ് വേണ്ടെന്നുമുള്ള സര്‍ക്കാര്‍ തീരുമാനം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചത്.
