മുകേഷ് രാജിവെക്കേണ്ടതില്ല: സി.പി.എം.

തിരുവനന്തപുരം: സി.പി.എം. എം.എല്‍.എയും നടനുമായ എം. മുകേഷിനെതിരെയുള്ള ആരോപണത്തില്‍ മുകേഷ് രാജിവെക്കേണ്ടതില്ലെന്ന് പാര്‍ട്ടി. മുകേഷിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന വാദത്തിലാണ് പാര്‍ട്ടി പ്രതിരോധം. സമാന ആരോപണങ്ങളില്‍ യു.ഡി.എഫ് എം.എല്‍.എ.മാര്‍ രാജിവെച്ചിട്ടില്ലെന്നും സി.പി.എം. ചൂണ്ടിക്കാട്ടുന്നു.

മുകേഷ് വഴങ്ങിത്തരണമെന്ന് ആവശ്യപ്പെട്ടുവെന്നും വൃത്തികെട്ട ഭാഷയില്‍ സംസാരിച്ചുവെന്നു നടി മിനു മുനീര്‍ കഴിഞ്ഞ ദിവസം ആരോപണം ഉന്നയിച്ചിരുന്നു. കൂടാതെ, സിനിമാലോകത്തെ പിടിച്ചുലച്ച മീ ടൂ ക്യാമ്പെയ്‌നിടെ 2018-ല്‍ കാസ്റ്റിങ് ഡയറക്ടര്‍ ടെസ് ജോസഫും മുകേഷിനെതിരേ ആരോപണം ഉന്നയിച്ചിരുന്നു.

അതേസമയം, ചലച്ചിത്ര നയരൂപീകരണ സമിതിയില്‍നിന്നും മുകേഷിനെ മാറ്റിയേക്കും.

Leave a Reply

Your email address will not be published. Required fields are marked *