ശാസ്താംകോട്ട: കുന്നത്തൂര്‍ ഗ്രാമപഞ്ചാത്തിലെ തെറ്റിമുറി വാര്‍ഡില്‍ എല്‍ഡിഎഫിന് വിജയം. ബിജെപിയുടെ കൈവശം ഉണ്ടായിരുന്ന വാര്‍ഡ് ആണ് എല്‍ഡിഎഫ് പിടിച്ചെടുത്തത്.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ തുളസി വിജയിച്ചു. 390 വോട്ടുകള്‍ ലഭിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അഖില്‍ പൂലേത്ത് 226 വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്തെത്തി. ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് തച്ചന്റിഴകത്ത് 202 വോട്ട് നേടി മൂന്നാം സ്ഥാനത്തേക്ക് പോയി.

