തൃശൂര്‍: ഡിസോണ്‍ കലോത്സവത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ കെഎസ്യു നേതാക്കള്‍ക്ക് സസ്പെന്ഷന്. കെ എസ് യു ജില്ലാ അധ്യക്ഷന്‍ ഗോകുല്‍ ഗുരുവായൂര്‍, അക്ഷയ് എന്നിവരെയാണ് കേരളവര്‍മ്മ കോളേജില്‍ നിന്ന് രണ്ടാഴ്ചത്തേക്ക് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്.കലോത്സവം ഡ്യൂട്ടിക്ക് ഉണ്ടായിരുന്ന അധ്യാപകരുടെയും കോളേജ് യൂണിയന്റെയും പരാതിയിലാണ് നടപടി.
വധശ്രമ കേസില്‍ അറസ്റ്റിലായ ഗോകുല്‍ ഗുരുവായൂര്‍ നിലവില്‍ ജില്ലാ ജയിലില്‍ റിമാന്‍ഡിലാണ്. പിന്നാലെയാണ് കോളേജില്‍ നിന്നുള്ള സസ്പെന്ഷന്.
മാളയില്‍ നടക്കുന്ന കാലിക്കറ്റ് സര്‍വ്വകലാശാല ഡി സോണ്‍ കലോത്സവത്തിലാണ് കെ എസ് യു – എസ് എഫ് ഐ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. കെ എസ് യു ജില്ലാ അധ്യക്ഷന്‍ ഗോകുല്‍ ഗുരുവായൂരിന്റെ നേതൃത്വത്തിലുള്ള സംഘം അതിക്രമം അഴിച്ച് വിട്ടെന്നാണ് എസ് എഫ് ഐ ആരോപിക്കുന്നത്.