കൊല്‍ക്കത്ത: തീവ്രചുഴലിക്കാറ്റായി ‘ ദാന ചുഴലിക്കാറ്റ് ‘ കരതൊട്ടു. ഒഡീഷയില്‍ പലയിടങ്ങളിലും അതിശക്തമായ മഴയും കാറ്റും തുടരുകയാണ്. ഒന്നിലധികം ജില്ലകളെ ചുഴലിക്കാറ്റ് ബാധിക്കുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അപകടസാധ്യതാ പ്രദേശങ്ങളില്‍ നിന്ന് ആറ് ലക്ഷത്തോളം പേരെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. ഒഡീഷയിലെ പുരിക്കും സാഗര്‍ ദ്വീപിനും ഇടയിലാണ് ദാന കര തൊട്ടത്.
പശ്ചിമ ബംഗാള്‍ ഒഡിഷ തീരങ്ങളില്‍ ശക്തമായ കാറ്റ് വീശുന്നുണ്ട്. കാറ്റില്‍ നിരവധി മരങ്ങള്‍ കടപുഴകിയിട്ടുണ്ട്. അതേ സമയം ഇതുവരെ ആളപായമൊന്നുമില്ലെന്നാണ് റിപ്പോര്‍ട്ട് പുറത്തുവരുന്നത്.
ഒഡിഷയില്‍ 16 ജില്ലകളില്‍ മിന്നല്‍പ്രളയ മുന്നറിയിപ്പുണ്ട്. സംസ്ഥാനത്തെ ഏത് സാഹചര്യവും നേരിടാന്‍ തയ്യാറാണെന്ന് ഒഡിഷ മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാജി വ്യക്തമാക്കി.

