കത്ത് പുറത്തുപോയത് ഡി.സി.സിയില്‍ നിന്നല്ല; അന്വേഷിക്കാനുള്ള കെ.പി.സി.സി അധ്യക്ഷന്റെ തീരുമാനം സ്വാഗതം ചെയ്യുന്നു: എ. തങ്കപ്പന്‍

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ കെ.മുരളീധരനെ യു.ഡി.എഫ് സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് ഡി.സി.സി നല്‍കിയ കത്ത് പുറത്തായ സംഭവത്തില്‍ പ്രതികരണവുമായി ഡി.സി.സി അധ്യക്ഷന്‍ എ. തങ്കപ്പന്‍. കത്തുപുറത്തുപോയത് ഡി.സി.സി ഓഫീസില്‍ നിന്നല്ലെന്നും കെ.പി.സി.സി നേതൃത്വം അന്വേഷിക്കട്ടെയെന്ന് തങ്കപ്പന്‍ പറഞ്ഞു.

സ്ഥാനാര്‍ഥി ആരാകണം എന്ന് സംബന്ധിച്ച് ധാരാളം പേര്‍ എഴുതിതരികയും വാക്കാല്‍ പറയുകയും മെസ്സേജ് അയക്കുകയും ചെയ്തിട്ടുണ്ട്. ഇതെല്ലാം കെ.പി.സി.സിയെ അറിയിക്കുക എന്നതാണ് ഡി.സി.സി അധ്യക്ഷന്റെ ചുമതല. പാലക്കാട് അനുയോജ്യനായ ആള്‍ എന്ന നിലയ്ക്ക് പരിഗണിച്ചവരില്‍ ഒരാളാണ് മുരളീധരനെന്നും തങ്കപ്പന്‍ പറഞ്ഞു.

കത്ത് പുറത്തുപോയത് ജില്ല കോണ്‍ഗ്രസ് കമ്മിറ്റിയില്‍ നിന്നല്ല. അത് സംബന്ധിച്ച അന്വേഷിക്കാനുള്ള കെ.പി.സി.സി അധ്യക്ഷന്റെ തീരുമാനം സ്വാഗതം ചെയ്യുന്നുവെന്നും ഡി.സി.സി അധ്യക്ഷന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *